മാമാങ്കം സിനിമക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം: തിരക്കഥാകൃത്തടക്കം ഏഴ് പേർക്കെതിരെ കേസ്

മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ഏഴ് പേർക്കെതിരെ പൊലീസ് കേസ്. ചിത്രം നിർമിച്ച കാവ്യ ഫിലിം കമ്പനി ഡിഐജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസെടുത്തത്.
Read Also: ദൃശ്യമികവ് കൊണ്ട് വിസ്മയിപ്പിച്ച് മാമാങ്കം ട്രെയിലർ
സിനിമയുടെ തിരക്കഥാകൃത്തായിരുന്ന വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജൻ വർമ്മ, അനന്തു കൃഷ്ണൻ, കുക്കു അരുൺ, ജഗന്നാഥൻ, സിബിഎസ് പണിക്കർ, ആന്റണി എന്നിവർക്കെതിരെയും ‘ഈഥൻ ഹണ്ട്’ എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐപിസി 500ഉം സൈബർ ആക്ട് 66ഉം പ്രകാരം കേസെടുത്തു. സിനിമയെ നശിപ്പിക്കാൻ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട് പ്രകാരം റൂറൽ എസ്പി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.
mamangam malayalam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here