അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ഓപ്പറേഷൻ വിജയകരം

അപൂർവ രോഗം ബാധിച്ച നവജാത ശിശുവിന്റെ ഓപ്പറേഷൻ വിജയകരം. പാലാക്കാട് സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും 40 ദിവസം പ്രായമായ മകൻ മുഹമ്മദ് ഷിഹാബിന്റെ ഓപ്പറേഷനാണ് ഇന്ന് കൊച്ചി അമൃത ആശുപത്രിയിൽ പൂർത്തിയായത്.

കൈയ്‌ലോ തൊറാക്‌സ് എന്ന അപൂർവ രോഗം ബാധിച്ച് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുട്ടിയുടെ വാർത്ത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്. വാർത്താ ശ്രദ്ധയിൽപ്പെട്ട ആരോഗ്യ മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുകയുമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ കുട്ടി ഇപ്പോൾ ഒപ്‌സർവേഷൻ വെന്റിലേറ്ററിലാണ്.

40 days old baby, amritha hospital, kylo thorax

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top