വെട്ടിത്തറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം തടഞ്ഞു

കോടതി വിധിയെ തുടര്‍ന്ന് പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. വൈദികരുടെ നേതൃത്വത്തില്‍ രാവിലെ എട്ടുമണിക്കാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വെട്ടിത്തറ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്.

പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ സഭാ വിശ്വാസികള്‍ മുദ്രാവാക്യം വിളികളുമായി പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം യാക്കോബായ സഭാ വിശ്വാസികള്‍ പുലര്‍ച്ചെ തന്നെ പള്ളിയിലെത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംഘം പള്ളിക്ക് മുന്നിലുണ്ട്.

പള്ളിയില്‍ നിന്ന് ഇറങ്ങണമെന്ന് പെലീസ് അന്ത്യശാസനം നല്‍കിയിട്ടും യാക്കോബായ പക്ഷം പള്ളിയില്‍ തുടരുകയാണ്. എന്നാല്‍ വിധി നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top