രാജ്യത്ത് സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകും; സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് നിർമല സീതാരാമൻ

രാജ്യത്ത് സാമ്പത്തിക വളർച്ചയിൽ കുറവു വരും. എന്നാൽ, സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രി രാജ്യത്തെ സാമ്പത്തിക ഭദ്രതയിൽ പ്രതികരണം അറിയിച്ചത്.
മാത്രമല്ല, മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നേട്ടമുണ്ടായിട്ടുള്ളതാണെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. 2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനം ആയിരുന്നു. 2014-2019 കാലത്ത് ഇത് 7.5 ശതമാനമയി ഉയർന്നതായും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നതായും ഇത് സാമ്പത്തിക വളർച്ചയെ ലക്ഷ്യമിട്ടാണെന്നും മന്ത്രി പറഞ്ഞു. ബിജെപി നേതാവ് അശ്വനി യാദവും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തി. സാമ്പത്തിക തളർച്ച ഘടനാപരമല്ലെന്നും ചാക്രിക സ്വഭാവമാണുള്ളതെന്നും 2020ൽ ഇത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story high light: Nirmala seetharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here