കാസർഗോഡ് സംസ്ഥാന സ്‌കൂൾ കലോത്സവം: വേദി കൈമാറ്റം ഇന്ന്

അറുപതാമത് കൗമാരകലാമേളയ്ക്ക് ചിലമ്പൊലി ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ന് വൈകിട്ട് 6 മണിക്ക് ഐങ്ങോത്തെ പ്രധാന ഗ്രൗണ്ടിൽ വച്ച് വേദി കൈമാറും. ശിങ്കാരമേളത്തിന്റെ അകമ്പടിയിൽ റവന്യു- ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിഇ ജീവൻ ബാബു ഐഎഎസ് എന്നിവർ ചേർന്ന് വേദി സ്വീകരിക്കും.

Read Also: കാസർഗോഡ് സംസ്ഥാന സ്‌കൂൾ കലോത്സവം: കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

എംഎൽഎമാരായ എംസി ഖമറുദ്ദീൻ, എൻഎ നെല്ലിക്കുന്ന്, എം കുഞ്ഞിരാമൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീർ, നഗരസഭാ ചെയർമാൻമാരായ വിവി രമേശൻ, പ്രൊഫ.കെപി ജയരാജൻ, ബീഫാത്തിമ ഇബ്രാഹീം, ജില്ലാ കളക്ടർ ഡോ.സജിത്ത് ബാബു ഐ.എ.എസ് തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിക്കും.

അതേ സമയം, നാളെ തുടങ്ങുന്ന 60ാമത് സ്‌കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ കാസർഗോഡ് കാഞ്ഞങ്ങാടെത്തിത്തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കുട്ടികളെ കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കലാമാമാങ്കത്തിനായി യാത്ര പുറപ്പെട്ടവർക്ക് കാഞ്ഞങ്ങാട്ടിന്റെ സ്‌നേഹം നൽകിക്കൊണ്ടായിരുന്നു കലോത്സവ നഗരിയിലേക്കുള്ള സ്വീകരണം.

kerala stste school youth festival 2019

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top