കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യ ദിനത്തിൽ മാറ്റുരക്കുക 2500ലധികം വിദ്യാർത്ഥികൾ

60മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ ഒമ്പത് മണിക്ക് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. എട്ട് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കെ ജീവൻബാബു പതാത ഉയർത്തി. ആദ്യദിനം 2700 വിദ്യാർത്ഥികളാണ് വേദിയിലെത്തുക.

കലാപ്രതിഭകളെ വരവേൽക്കാൻ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള ഐങ്ങോത്ത് മൈതാനിയിലെ പ്രധാന വേദിയിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തിരി തെളിയിക്കുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാകും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. 60 അധ്യാപകർ സ്വാഗത ഗാനമാലപിക്കും.

Read Also: കാസർഗോഡ് സംസ്ഥാന സ്‌കൂൾ കലോത്സവം: കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

239 മത്സര ഇനങ്ങളിലായി 13000 കലാപ്രതിഭകൾ കാഞ്ഞങ്ങാട്ടെ കലാമാമാങ്കത്തിൽ മാറ്റുരക്കും. കോൽക്കളി, മോഹിനിയാട്ടം, സംഘനൃത്തം, കുച്ചുപ്പുടി, ചവിട്ടുനാടകം തുടങ്ങിയവയാണ് ആദ്യ ദിവസത്തെ പ്രധാന മത്സരയിനങ്ങൾ.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കലോത്സവം നാല് ദിവസമായതിനാൽ സമയബന്ധിതമായി മത്സരങ്ങൾ വേദിയിലെത്തിക്കുക എന്നതാണ് സംഘാടകരുടെ മുന്നിലെ പ്രധാന വെല്ലുവിളി. അതേസമയം പരിമിതികൾ മറികടന്ന് 28 വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ജില്ലയിലെത്തിയ സംസ്ഥാന കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയും തയാറാണ്. ദിവസേന 3000 പേർക്ക് കഴിക്കാന്‍ ആകുന്ന വിധത്തിൽ 25000 പേർക്കുള്ള അളവില്‍ ഭക്ഷണം തയാറാക്കുന്നുണ്ട് 60 അംഗസംഘം.

കലോത്സവത്തിന്റെ വർണാഭമായ തത്സമയ വിശേഷങ്ങളുമായി ട്വന്റിഫോർ ന്യൂസ് ചാനലും ഓൺലൈനും ഇത്തവണ പ്രേക്ഷകർക്കൊപ്പമുണ്ടാകും. കലോത്സവ വാർത്തകൾ തത്സമയം അറിയാൻ സന്ദർശിക്കുക www.twentyfournews.com

 

kerala state school youth festival 2019

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top