ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം; ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജത മയൂരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക.
മികച്ച ചിത്രമായി സ്വിസ് സിനിമ പാർട്ടിക്കിൾസ് തെരഞ്ഞെടുക്കപ്പെട്ടു. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാർലോസ് മാരിഗെല്ലയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ സ്യു ഷോർഷിയാണ് മികച്ച നടൻ. വാഗ്‌നർ മൗര സംവിധാനം ചെയ്ത മാരിഗെല്ലയാണ് ചിത്രം. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് (മായ് ഘട്ട്) സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദിബൗമെഡിയെനും മോൺസ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒൾടെന്യുവും നേടി. പെമ സെഡെന്റെ ബലൂൺ പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി.
Story highlights- Lijo jose pellisseri, jallikettu, IFFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here