കോഴിക്കോട് കിണാശേരിയിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തി വലിയ കടന്നൽക്കൂട്

കോഴിക്കോട് കിണാശേരി തോട്ടുമ്മാരിയിൽ ഭീഷണി ഉയർത്തി കടന്നൽക്കൂട്. അംഗൻവാടി ഉൾപ്പെടെയുള്ള ജനവാസ മേഖലയിൽ രൂപപ്പെട്ട കടന്നൽക്കൂട് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

15 കുട്ടികളുള്ള കോഴിക്കോട് തോട്ടുമാരത്തെ ഗോകുൽ അംഗൻവാടിക്ക് സമീപമാണ് കടന്നൽക്കൂട് ഭീഷണിയായിരിക്കുന്നത്. അംഗനവാടിയിൽ നിന്ന് അഞ്ച് മീറ്റർ അകലെയുള്ള മരത്തിലാണ് കൂട്. ജനവാസ മേഖലയിൽ ഉണ്ടായിട്ടുള്ള കടന്നൽ കൂട് രണ്ട് മാസം മുൻപാണ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്.

ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന കടന്നൽക്കൂട് കാരണം ഭയത്തോടെയാണ് ഇവിടെ കഴിയുന്നതെന്ന് അംഗൻവാടി അധ്യാപിക പറഞ്ഞു. ഇത് കാറ്റടിച്ചു താഴെവീഴുകയോ തകരുകയോ ചെയ്താൽ വലിയ അപകടമാണ് ഉണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു.

കോർപറേഷനിലും ഫയർഫോഴ്‌സിലും നാട്ടുകാർ വിവരം അറിയിച്ചെങ്കിലും കൂട് നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് ലഭിച്ച മറുപടി.

wasp, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top