കൊല്ലത്തെ ജപ്തി നടപടി; കോടതിയെ പഴിചാരി തടിതപ്പാനൊരുങ്ങി യൂക്കോ ബാങ്ക്

കൊല്ലം പൂയപ്പള്ളിയിലെ ജപ്തി നടപടിയിൽ കോടതിയെ പഴിചാരി തടിതപ്പാനൊരുങ്ങി യൂക്കോ ബാങ്ക്. വീട് പൂട്ടി ജപ്തി നടപ്പാക്കിയത് കോടതിയാണെന്നാണ് ബാങ്കിന്റെ വിശദീകരണം. വീടും സ്ഥലവും കാട്ടികൊടുക്കുക മാത്രമാണ് ചെയ്തതെന്നും യൂക്കോ ബാങ്ക് വിശദീകരിക്കുന്നു.

പൂയപ്പള്ളിയിൽ അമ്മയേയും മകളേയും വീടിനുള്ളിൽ പൂട്ടിയിട്ട് ജപ്തി നടപ്പാക്കിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ബാങ്ക് അധികൃതർ മതില് ചാടിയായിരുന്നു അകത്ത് പ്രവേശിച്ചത്. സിനിലാൽ എന്നയാളുടെ വീട്ടിലായിരുന്നു ജപ്തി നടപടി. ഒന്നരലക്ഷം രൂപയാണ് ലോൺ എടുത്തത്. തുക അടയ്ക്കുന്നതിൽ മുടക്കം വന്നതോടെയാണ് ജപ്തി നടപടി സ്വീകരിച്ചത്. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നു. ബാങ്ക് നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

story highlights- bank loan, UCO bank , kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top