Advertisement

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി

November 29, 2019
Google News 0 minutes Read

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ബാങ്ക് രൂപീകരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി പറഞ്ഞു.

പ്രാഥമിക സഹകരണ ബാങ്കുകളാണ് കേരള ബാങ്ക് രൂപീകരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ഹർജികൾ തള്ളിയതോടെ ഇനി ബാങ്ക് ലയനം അംഗീകരിച്ച് സർക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നൽകിയ 21 ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തരമായി വാദം കേട്ടാണ് ഉത്തരവ്.

ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സർക്കാരിന് മുന്നോട്ട് പോവാമെന്ന് ഒക്ടോബറിൽ കോടതി വ്യക്തമാക്കിയിരുന്നു. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് പതിനാല് ജില്ലകളിലെയും സഹകരണ ബാങ്ക് ഭരണസമിതികളെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് സർക്കാർ പിരിച്ചുവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here