Advertisement

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

November 29, 2019
Google News 1 minute Read

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാ നിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയിൽ അഗാധമായ ആശങ്കയുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രതികരിച്ചു. 4.5 ശതമാനത്തിലേക്ക് ജിഡിപി താഴ്ന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 8-9 ശതമാനമാണ് രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ച. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനം വളർച്ചയിൽ നിന്ന് 4.5 ലേക്ക് താഴ്ന്നത് ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story highlights- GDP, Economic growth, manmohan singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here