Advertisement

കസ്റ്റഡിയിലുള്ള മുഴുവൻ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ശ്രീലങ്ക

November 29, 2019
Google News 2 minutes Read

കസ്റ്റഡിയിലുള്ള മുഴുവൻ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ശ്രീലങ്ക. പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഭീകരവാദത്തെ നേരിടാൻ ശ്രീലങ്കക്ക് ഇനി ഇന്ത്യ സഹായം നൽകും. ഇന്ത്യ-ശ്രീലങ്ക ബന്ധം എറ്റവും ഊഷ്മളമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് പറഞ്ഞു.

മോദി-ഗോതബായ കൂടിക്കാഴ്ച എതാണ്ട് ഒരു മണിയ്ക്കൂറോളം നീണ്ടു. പ്രധാനമായും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ശ്രീലങ്കൻ കസ്റ്റഡിയിലുള്ള മുഴുവൻ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ഗോതബായ ആമുഖമായി വ്യക്തമാക്കി. ഭീകരവാദത്തെ നേരിടാൻ സഹായിക്കണം എന്ന അഭ്യർത്ഥന നരേന്ദ്രമോദി അംഗീകരിച്ചു.

ആദ്യഘട്ടമായി അഞ്ചുലക്ഷം ഡോളർ സാമ്പത്തിക സഹായം വായ്പയായി നൽകും. മാത്രമല്ല ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 40 കോടി ഡോളറിന്റെ വായ്പ നൽകാമെന്നും മോദി വ്യക്തമാക്കി. തമിഴ്‌വംശജരുടെ വിവിധ വിഷയങ്ങളും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ വിഷയമായി. തമിഴർക്ക് നീതി നിഷേധം ഉണ്ടാകില്ലെന്ന് ഗോതബായ രാജപക്സേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി.

Story highlights- Narendra modi, srilanka, Gotabaya Rajapaksa, Indian fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here