പ്രളയം തകര്‍ത്ത പുത്തുമലയില്‍ നിന്നും അതിജീവനത്തിന്റെ താളവുമായി കുട്ടികള്‍

പ്രളയം തകര്‍ത്ത പുത്തുമലയില്‍ നിന്നും അതിജീവനത്തിന്റെ താളവുമായി കലോത്സവ വേദിയിലെത്തുകയാണ് വയനാട് നിന്നും ഒരു സംഘം. വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വഞ്ചിപ്പാട്ട് സംഘം ഇക്കുറി കലോത്സവത്തിനെത്തുന്നത് പുത്തുമലയിലെ ദുരന്തം ബാക്കിവെച്ച പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും മോചനം തേടിയാണ്.
പുത്തുമലയെന്ന പൂത്തുനിന്നമല ഒരു ദുരന്തമായി മാറിയത് ഇവര്‍ക്കിന്നും മനസില്‍ മായാത്ത വേദനിക്കുന്ന ഓര്‍മയാണ്. പത്തുമലയുള്‍പ്പെടുന്ന വെള്ളാര്‍ മലയില്‍ നിന്നും ഇവര്‍ കാഞ്ഞങ്ങാട്ടേക്ക് വണ്ടികയറിയത് ഈ ആഘോഷങ്ങള്‍ക്കിടയില്‍ അല്പനേരമെങ്കിലും ഉള്ളു നിറഞ്ഞൊന്ന് സന്തോഷിക്കാന്‍ കൂടി വേണ്ടിയായിരുന്നു.
ഉറ്റവരും ഉടയവരും നഷ്ടമായ 48 സഹപാഠികളാണ് ഇവര്‍ക്കിടയില്‍ നിന്നും ടിസി വാങ്ങിപ്പോയത്. അപ്പോള്‍ നിസഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here