കേരളം നിക്ഷേപത്തിന് മികച്ച ഇടം; നിസ്സാന്‍

കേരളം നിക്ഷേപത്തിന് ഏറ്റവും മികച്ച ഇടമാണെന്ന് ജപ്പാനിലെ ലോകോത്തര കമ്പനിയായ നിസ്സാന്‍.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജപ്പാന്‍ സന്ദര്‍ശനത്തിനിടെ നടന്ന നിക്ഷേപക സെമിനാറില്‍ നിസ്സാന്‍ വൈസ് പ്രസിഡന്റ് മിനോരു നൗര്‍മറുവാണ് ഇക്കാര്യം പറഞ്ഞത്. വിദേശ സന്ദര്‍ശനത്തിലുള്ള മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.

കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് തുടങ്ങാന്‍ മികച്ച പിന്തുണയാണ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഗതാഗതസൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളെക്കാള്‍ മികച്ചതാണെന്നും ജനങ്ങളുടെ നല്ല സഹകരണവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമായി നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. 161-രാജ്യങ്ങളിലായി നിസ്സാന്റെ എല്ലാ ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ക്കും നല്‍കുന്ന ഡിജിറ്റല്‍ പിന്തുണയില്‍ പകുതിയും കേരളത്തില്‍ നിന്നാണ്.

ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹബ്ബില്‍ 600-ല്‍ അധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ് ഐടി കമ്പനികളിലെ നാനൂറോളം പേരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. വിപുലമായ ഡിജിറ്റല്‍ ഹബ്ബിനായി വ്യവസായ വകുപ്പിനു കീഴിലുള്ള കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ വന്‍ കെട്ടിട സമുച്ചയം പൂര്‍ത്തിയായി വരികയാണ്.

Story highlights- Nissan, Kerala, best place to invest, Nissan Vice President Minoru Nourmaru, Chief Minister’s and ministers’ visit to Japan

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More