യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തി. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍ നിന്നും ചിലരെ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് പറഞ്ഞു

തിരുവന്തപുരം ഡിസിപി ആദിത്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജ് ഹോസ്റ്റലില്‍ റെയഡ് നടത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായാണ് പൊലീസ് റെയ്ഡിനെത്തിയത്. കസ്റ്റഡിലെടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ നിന്ന് പുറത്തേക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ പുറത്തു നിന്ന് അകത്തേക്കും കല്ലുകള്‍ വലിച്ചെറിഞ്ഞതായി ആരോപണമുണ്ട്.

Story highlights- trivandrum university college, SFI, KSU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top