Advertisement

ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

November 30, 2019
Google News 0 minutes Read

പാലായ്ക്ക് പിന്നാലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. കോട്ടയം അകലകുന്നം പഞ്ചായത്തിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഔദ്യോഗിക പാർട്ടി ആരെന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വരും മുൻപ്‌  പാർട്ടിയിൽ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ഇരുവിഭാഗങ്ങളും. പിജെ ജോസഫ് വിഭാഗം പാലായിലും, ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയിലും പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചു.

സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത്‌ സ്വയം ചെയർമാനായി പ്രഖ്യാപനം നടത്തിയ തീരുമാനം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ജോസ് കെ മാണിക്ക് തിരിച്ചടി ഉണ്ടായത്. കോട്ടയം അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് പി ജെ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നം ലഭിച്ചത്. ജോസ് വിഭാഗം സ്ഥാനാർഥി ജോർജിന് ചിഹ്നം ലഭ്യമാക്കണമെന്ന നിർദേശം
കമ്മീഷൻ തള്ളി. ജോസഫ് വിഭാഗം സ്ഥാനാർത്ഥി ബിപിൻ തോമസ് രണ്ടില ചിഹ്നത്തിൽ മത്സരിക്കും. കൃത്രിമ രേഖകൾ ഉപയോഗിച്ച് തെറ്റായ കാര്യം ചെയ്യാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടിയാണ് ഉണ്ടായതെന്ന് പിജെ ജോസഫ് പ്രതികരിച്ചു.

ചിഹ്നം നൽകുന്നതിനായി ജില്ലാ പ്രസിഡണ്ട് മാർക്ക് നൽകിയിരുന്ന അധികാരം തിരിച്ചെടുക്കുന്നതായും, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താനാണ് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുകയെന്നും ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് ചിഹ്നം നൽകിയത്. പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോമിന് രണ്ടില ചിഹ്നം ആവശ്യപ്പെട്ടുള്ള ജോസ് കെ മാണിയുടെ അവകാശവാദം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തർക്കത്തിൽ ഇടപെടും മുൻപ് ശക്തി തെളിയിക്കാൻ ഇരുവിഭാഗങ്ങളും സമ്മേളനങ്ങൾ ചേർന്നു. പിജെ ജോസഫ് വിഭാഗം പാലായിലും, ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയിലുമാണ് പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here