Advertisement

എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആക്കിക്കുറച്ച് സിപിഐഎം;2021ൽ പിണറായി പുറത്തേക്ക്?

December 1, 2019
Google News 0 minutes Read

പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഉൾപ്പെടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആക്കി സിപിഐഎം. 80 വയസെന്ന പ്രായ പരിധിയാണ് അഞ്ച് വയസ് കുറച്ച് 75 ആക്കിയത്. പുതിയ പ്രായപരിധി പ്രാബല്യത്തിലായാൽ ഒട്ടേറെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ അടുത്ത സമ്മേളനത്തോടെ പുറത്തായേക്കും.

2021ലെ പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആയിരിക്കും പ്രായപരിധി നടപ്പിൽ വരുന്നത്. നിർദേശത്തിനെക്കുറിച്ച് പാർട്ടിയിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

2021ലെ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ 77ാം വയസാകുന്ന പിണറായി പ്രായപരിധി നിയമം കടുപ്പിച്ചാൽ അടുത്ത തവണ പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ടാകുമോ എന്നതും പ്രശ്‌നമാണ്.

കേന്ദ്രകമ്മിറ്റിയിൽ അല്ലെങ്കിൽ പൊളിറ്റ്ബ്യൂറോയിൽ 75, സംസ്ഥാന കമ്മിറ്റികളിൽ അതിനും താഴെ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ പുതിയ നിർദേശത്തിലുള്ള പ്രായപരിധി. കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുക എന്ന നിർദേശമാണ് കേരളത്തിൽ പരിഗണിക്കപ്പടാൻ പോകുന്നത്.

ആരൊക്കെ പുറത്താകും, മേൽ ഘടകങ്ങളിലേക്ക് ആർക്കൊക്കെ പോകാൻ കഴിയില്ല, പുതുതായി ആരൊക്കെ വരും തുടങ്ങിയ ചർച്ചകൾ സജീവമാണ്.

സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള തീരുമാനം പോഷകസംഘടനകളും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുതിയ സിഐടിയു കമ്മിറ്റികളിൽ 25% സ്ത്രീകളാണ്. ഈ മാസം നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലും ഇത് നടപ്പാക്കുന്നതായിരിക്കും.

എസ് രാമചന്ദ്രൻ പിള്ള, പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്ന് പുറത്ത് പോകും. എസ്. രാമചന്ദ്രൻപിള്ളക്ക് 80 കഴിഞ്ഞെങ്കിലും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇളവ് കൊടുത്ത് പിബിയിൽ നിലനിർത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോലിയക്കോട് കൃഷ്ണൻ നായർ, ആനത്തലവട്ടം ആനന്ദൻ തുടങ്ങി 75 കഴിഞ്ഞ ഒട്ടേറെ ആളുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here