ഞാനിപ്പോഴും ഹിന്ദുത്വവാദിയാണ്; ഉദ്ധവ് താക്കറെ

ഞാനിപ്പോഴും ഹിന്ദുത്വവാദിയാണ്, അതുവിട്ട് ഒന്നുമില്ല’; മഹാരാഷ്ട്ര നിയമസഭയിലാണ് ഉദ്ധവ് താക്കറെ തന്റെ നയം വ്യക്തമാക്കിയത്. താന്‍ ഇപ്പോഴും പിന്തുടരുന്നത് ഹിന്ദുത്വ ആശയം തന്നെയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോണ്‍ഗ്രസിനും എന്‍സിപിയ്ക്കുമൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണ് താക്കറെയുടെ പ്രഖ്യാപനം.

Read also: മഹാരാഷട്ര നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസിന്റെ നാനാ പട്ടോളയെ തെരഞ്ഞെടുത്തു

താന്‍ പിന്തുടരുന്നത് ഹിന്ദുത്വ ആശയം തന്നെയാണെന്നും അത് മാറിയിട്ടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര നിയമസഭയിലാണ് മഹാ വികാസ് അഘാഡി നേതാവ് നയം വ്യക്തമാക്കിയത്. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ സുഹൃത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.


‘ഞാന്‍ ഫഡ്‌നാവിസില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തായിരിക്കും. ഞാന്‍ ഇപ്പോഴും ഹിന്ദുത്വ ആശയത്തിലാണ് വിശ്വസിക്കുന്നത്, ഒരിക്കലും അത് ഉപേക്ഷിക്കുകയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞാനൊരിക്കലും സര്‍ക്കാരിനെ വഞ്ചിട്ടില്ല’ ഉദ്ധവ് താക്കറെ നിയമസഭയില്‍ പറഞ്ഞു.

Story Highlights- Maharashtra Chief Minister Uddhav Thackeray,  Hindutva ideology

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top