ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍; ബൈക്ക് നശിപ്പിച്ച് യുവാവ്

ഹെല്‍മറ്റ് ധരിക്കാതെ എത്തിയ യുവാവ് ഫൈന് ഈടാക്കിയതില്‍ പ്രതിഷേധിച്ച് ബൈക്ക് നശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പൊലീസ് ഫൈന്‍ ഈടാക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യുവാവ് ബൈക്ക് റോഡിലേക്ക് മറിച്ചിട്ടത്. മൂന്നു തവണ ബൈക്ക് റോഡില്‍ മറിച്ചിടുന്നതും അവസാനം ബൈക്കില്‍ ഇരുന്ന് കരയുന്നതായും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്രാഫിക് പോലീസ് നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 43 സെക്കന്‍ഡ് മാത്രം ദൈൗര്‍ഘ്യമുള്ള വീഡിയോ 11,000 പേര്‍ ഇതുവരെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്താല്‍ 1000 രൂപ പിഴയാണ് ഈടാക്കുക.

വീഡിയോ കാണാം..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top