ആരോഗ്യമുള്ള ഇന്ത്യയെ സൃഷ്ടിക്കാന്‍ അനുയോജ്യമാണ് മാരത്തോണുകള്‍; സച്ചിന്‍

ആരോഗ്യമുള്ള ഇന്ത്യയെ സൃഷ്ടിക്കാന്‍ അനുയോജ്യമാണ് മാരത്തോണുകള്‍ എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ പറഞ്ഞു. കേരളീയര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നതിന്റെ തെളിവാണ് മാരത്തോണിലെ ജനപങ്കാളിത്തമെന്നും സച്ചിന്‍.
സ്‌പൈസ് കോസ്റ്റ് ഫുള്‍ മാരത്തോണിന്റെ ആറാം പതിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പുലര്‍ച്ചെ മൂന്നരയ്ക്ക് വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മത്സരങ്ങള്‍ ടൊവിനോ തോമസുമായി ചേര്‍ന്നാണ് സച്ചിന്‍ ഫഌഗ് ഓഫ് ചെയ്തത്.
മൂന്ന് വിഭാഗങ്ങളിലായി ഏഴായിരത്തിലധികം പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഓടിത്തളര്‍ന്ന് ഫിനിഷിംഗ് പോയിന്റിലെത്തിയവര്‍ സുബ്ബാ താളത്തിനൊപ്പം ചുവടുവച്ചു.
103 വയസുള്ള ഇപി പരമേശ്വരന്‍ മൂത്തതാണ് മാരത്തോണിലെത്തിയ ഏറ്റവും പ്രായമേറിയ ആള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പരമേശ്വരന്‍ മാരത്തോണിനെത്തുന്നത്.
42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തോണില്‍ ജോണ്‍ പോള്‍ സിയും, 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണില്‍ എംപി നബീല്‍ സാഹിയും ഒന്നാമതെത്തി. വനിതകളില്‍ മെറീന മാത്യൂ ഒന്നാം സ്ഥാനവും മാര്‍ട്ട സെസോണി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സോള്‍സ് ഓഫ് കൊച്ചിയാണ് മത്സരം സംഘടിപ്പിച്ചത്.
sachin tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here