ഇരുട്ടടിയുമായി ടെലികോം കമ്പനികള്‍; കോള്‍, ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കും

ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി ടെലികോം കമ്പനികള്‍. മൊബൈല്‍ കോള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കും. ആദ്യ പടിയായി വോഡഫോണ്‍ – ഐഡിയയുടെ നിരക്ക് വര്‍ധനവ് ഈമാസം മൂന്നിന് നിലവില്‍ വരും. അടുത്ത വര്‍ഷത്തോടെ 67 ശതമാനം വരെ നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെലികോം കമ്പനികളുടെ നഷ്ടവും കടബാധ്യതയും പെരുകിയ പശ്ചാത്തലത്തിലാണ് മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ജിയോ, ഏയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ – ഐഡിയ കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.
ആദ്യപടിയായി വോഡഫോണ്‍ ഐഡിയയാണ് നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. 41.2 ശതമാനം വരെയാണ് വോഡഫോണ്‍ ഐഡിയയുടെ നിരക്ക് വര്‍ധനവ്. പുതുക്കിയ പ്ലാനുകള്‍ ഈമാസം മൂന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 199 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന് ഇനി 249 രൂപ നല്‍കണം. മറ്റു പ്ലാനുകളുടെ നിരക്കും ആനുപാതികമായി വര്‍ധിപ്പിച്ചു.

Read More:കേരളം നിക്ഷേപത്തിന് മികച്ച ഇടം; നിസ്സാന്‍

മറ്റ് സേവനദാതാക്കളിലേക്ക് വിളിക്കാന്‍ ഇന്റര്‍ കണക്ട് യുസേജ് ചാര്‍ജായി ആറ് പൈസയും ഈടാക്കും. നേരെത്തെ ജിയോയും ഐയുസി ചാര്‍ജ് ഇടാക്കി തുടങ്ങിയിരുന്നു. അതേ സമയം അടുത്ത വര്‍ഷത്തോടെ നിരക്ക് വര്‍ധവ് 67 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം ഓപ്പറേറ്റര്‍മാര്‍ എല്ലാ റീച്ചാര്‍ജ് വിഭാഗങ്ങളിലും ഒരുപോലെ വിലവര്‍ധനവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ ഫോണ്‍ റീച്ചാര്‍ജിനായി 100 രൂപയില്‍ താഴെ ചെലവഴിക്കുന്നവരെ ബാധിച്ചേക്കാം.

പ്രമുഖ കമ്പനികളെല്ലാം തന്നെ ഇപ്പോള്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ 50 രൂപയില്‍ തുടങ്ങുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും വിലവര്‍ധനവ് ബാധകമായേക്കും.

Story highlights – telecom  tariff hike‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More