ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ നടപടി; സമവായ ചർച്ച പിന്നീട്

നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ. താരസംഘടനയായ എഎംഎംഎ ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തി. അതേസമയം ഷെയ്ൻ നിഗം നാട്ടിൽ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളെ കാണും.
ഷെയ്ൻ നിഗം നായകനായ മുടങ്ങിയപ്പോയ വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കണമെന്ന് നിർമാതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരിന്നു. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലാണ് എഎംഎംഎയും. വിലക്ക് പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്ൻ എഎംഎംഎയെ സമീപിച്ചിരുന്നു. മുടങ്ങിപ്പോയ സിനിമ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ചിത്രങ്ങളുടെയും സംവിധായകരും ഫെഫ്കയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സമവായ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ചലചിത്രമേഖലയിലെ സംഘടനകൾ.
Story highlights- AMMA, Shane nigam, producers association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here