ഫഡ്‌നാവിസ് മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രിയായത് 40,000 കോടി കേന്ദ്ര ഫണ്ട് ‘മഹാ’ സഖ്യം ‘ദുരുപയോഗം’ ചെയ്യാതിരിക്കാനെന്ന് ബിജെപി നേതാവ് അനന്ത് കുമാർ ഹെഗ്‌ഡെ

മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കാനെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ. ഇല്ലെങ്കിൽ മഹാവികാസ് അഘാഡി സർക്കാർ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം ബെംഗളൂരുവിൽ പറഞ്ഞു.
രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസ് 3 ദിവസമാണ്് മുഖ്യമന്ത്രിയായിരുന്നത്. 40,000 കോടി കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിലെത്തിക്കാൻ ഫഡ്‌നാവിസിന് 15 മണിക്കൂർ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു സത്യപ്രതിജ്ഞ.
തിടുക്കത്തിൽ ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത് ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുമ്പോഴാണ്. ശരത് പവാറിന്റെ മരുമകനും എൻസിപി നേതാവുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് പിന്നീട് ഇവർ രാജിവെച്ചു. ശേഷം മഹാസഖ്യം സർക്കാരുണ്ടാക്കുകയും ശിവസേനയുടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുകയും ചെയ്തു.
അതേസമയം, അനന്ത് കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവനയെ നിഷേധിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.
devendra fadvavis, priventing misuse of central fund, ananth kumar hegde
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here