റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ്; ചരിത്രനേട്ടവുമായി അഞ്ജലി ചന്ദ്

റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ് നേടി ചരിത്രനേട്ടവുമായി നേപ്പാളിന്റെ അഞ്ജലി ചന്ദ്. 13 ാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മാലിദ്വീപിനെതിരായ ട്വന്റിട്വന്റി മത്സരത്തിലാണ് അഞ്ജലിയുടെ നേട്ടം. ഇതാദ്യമായാണ് വുമണ്‍സ് ട്വന്റിട്വന്റി രാജ്യാന്തര മത്സരത്തില്‍ റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റുകള്‍ ബൗളര്‍ നേടുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങുകയായിരുന്നു മാലിദ്വീപ് ടീം.

ആറ് ബാറ്റ്‌സ്മാന്‍മാരെയാണ് 24 വയസുകാരിയായ അഞ്ജലി ഔട്ടാക്കിയത്. 10.1 ഓവറില്‍ 16 റണ്‍സ് മാത്രമാണ് മാലിദ്വീപിന് നേടാനായത്. മലേഷ്യക്കാരിയായ മാസ് എലിസ മൂന്ന് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് ഇതിനുമുന്‍പ് ഉണ്ടായിരുന്ന റെക്കോര്‍ഡ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More