രാജ്യത്തുയരുന്ന സാമ്പത്തിക തകർച്ച – അസഹിഷ്ണുത വാദങ്ങളെ നിരാകരിച്ച് കേന്ദ്രസർക്കാർ

രാജ്യത്തുയരുന്ന സാമ്പത്തിക തകർച്ച – അസഹിഷ്ണുത വാദങ്ങളെ നിരാകരിച്ച് കേന്ദ്രസർക്കാർ. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മരുമക്കൾക്ക് വേണ്ടി നയങ്ങൾ ഉണ്ടാക്കിയിരുന്ന ശൈലി ഇല്ലാതായതിന്റെ സങ്കടമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വിഷയത്തിന് പിന്നാലെ ലോക്‌സഭയിന്ന് രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യും. റൂൾ 193 പ്രകാരം കൊടിക്കുന്നിൽ സുരേഷ് നൽകിയ നോട്ടീസിലാണ് വിള നഷ്ടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

അതി വൈകാരികമായാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്‌സഭയിൽ ടാക്‌സേഷൻ ബില്ലുകലിന്മേൽ നടന്ന ചർച്ചകൾ ഉപസംഹരിച്ച് മറുപടി പറഞ്ഞത്. മരുമക്കൾക്ക് വേണ്ടിയല്ല ഇപ്പോൾ രാജ്യത്ത് നയങ്ങൾ ഉണ്ടാകുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നവർ ഉത്തരത്തിന് ചെവിനൽകാതെ ഓടി ഒളിക്കുന്നു. തന്നെയോ സർക്കാരിനെയോ പ്രപർത്തിക്കാൻ അനുവദിക്കാതെ എങ്ങനെ വിലയിരുത്തും.

രാജ്യത്തിന് ഇ- സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ബിൽ രാജ്യസഭയും പാസാക്കി. ഇ- സിഗരറ്റിന്റെ നിർമാണം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, കടത്ത്, വിൽപന, വിതരണം, സൂക്ഷിക്കൽ, പരസ്യം ചെയ്യൽ തുടങ്ങിയവ ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ രാജ്യത്ത് നിരോധിക്കപ്പെടും. രാജ്യത്തെ കാർഷിക മേഖല നേരിടുന്ന വിഷയങ്ങൾ ലോകസഭ ഇന്ന് പരിഗണിക്കും. വിളനാശം ഉണ്ടായ സാഹചര്യം സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് നൽകിയ റൂൾ 193 പ്രകാരമുള്ള നോട്ടീസാണ് ചർച്ച ചെയ്യുന്നത്. റീ സൈക്ലിംഗ് ഓഫ് ഷിപ്പ്‌സ് ബിൽ ആണ് ലോക്‌സഭയുടെ ഇന്നത്തെ നിയമ നിർമാണ അജണ്ട. എസ്പിജി ഭേഭഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. പ്രിയങ്കാ ഗാന്ധിയുടെ വീട്ടിൽ ഇന്നലെ ഉണ്ടായ സുരക്ഷാ വീഴ്ച ചുണ്ടിക്കാട്ടി ബില്ലിനെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top