Advertisement

ഡേറ്റിംഗ് ആപ്പിലുള്ള ഒരേയൊരു പുരുഷൻ ആപ്പിന്റെ സ്രഷ്ടാവ് മാത്രം; കൗതുകമായി ‘സിംഗുലാരിറ്റി ഡേറ്റിംഗ്’ ആപ്പ്

December 3, 2019
Google News 1 minute Read

ജീവിതത്തിൻ്റെ പാതിയിലധികവും ഓൺലൈനിലായതോടെ പ്രണയങ്ങളും ഓൺലൈനായി. ഓൺലൈൻ പ്രണയങ്ങളുടെ പിന്നിൽ ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഡേറ്റിംഗ് ആപ്പുകൾക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിലും വീക്ഷണങ്ങളിലും പരസ്പരം ഇഷ്ടപ്പെട്ട് പ്രണയിക്കാൻ ഡേറ്റിംഗ് ആപ്പുകൾ സഹായിക്കാരുണ്ട്. ഇക്കൂട്ടത്തിൽ ഏറെ കൗതുകമുണർത്തുന്ന ആപ്പാണ് ‘സിംഗുലാരിറ്റി ഡേറ്റിംഗ്’ ആപ്പ്.

ഈ ആപ്പിൽ ഒരേയൊരു പുരുഷ പ്രൊഫൈൽ മാത്രമേയുള്ളൂ എന്നതാണ് കൗതുകം. ആപ്പിൻ്റെ സ്രഷ്ടാവായ അമേരിക്കൻ സ്വദേശി ആരോൺ സ്മിത്തിൻ്റേതാണ് ആ പ്രൊഫൈൽ. ബാക്കിയൊക്കെ സ്ത്രീകളാണ്. പ്രണയ ജീവിതം ആകെ ദുരന്തമായപ്പോഴാണ് താൻ ഈ ആപ്പ് നിർമ്മിച്ചതെന്ന് ആരോൺ പറയുന്നു. ആപ്പ് എന്താണെന്നും എങ്ങനെയാണ് അതിൻ്റെ പ്രവർത്തനമെന്നും വിശദീകരിക്കുന്ന ഒരു വീഡിയോ ആരോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആപ്പ് നിർമ്മിച്ചത് തനിക്കു വേണ്ടിയാണെന്ന് ആരോൺ തുറന്നു പറഞ്ഞു. പുറത്ത് പോയി ആൾക്കാരെ കാണുക എന്നത് പഴയ രീതിയാണ്. അത്ര കഷ്ടപ്പെടാൻ തനിക്ക് വയ്യ. അതുകൊണ്ടാണ് ഇങ്ങനെയൊരു ആപ്പ്. ഇതിലുള്ള സ്ത്രീകൾക്ക് സ്വൈപ്പ് ചെയ്ത് കഷ്ടപ്പെടുകയും വേണ്ട. തൻ്റെ പ്രൊഫൈൽ മാത്രമല്ലേയുള്ളൂ- ആരോൺ ചോദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here