കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവും രണ്ട് ഭാര്യമാരും ആത്മഹത്യ ചെയ്തു

കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവും രണ്ട് ഭാര്യമാരും ആത്മഹത്യ ചെയ്തു. ഇതിൽ ഒരു ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാസിയാബാദിലാണ് സംഭവം.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. സാമ്പത്തിക പ്രശ്‌നമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗാസിയാബാദിലെ ഇന്ദിരപുരത്ത് സ്ഥിതി ചെയ്യുന്ന വൈഭവ് ഖണ്ഡ് നിവാസിയാണ് മരിച്ച ഗുൽഷൻ. രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യമാരുമൊത്ത് അപാർട്ട്‌മെന്റിൽ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നു ഗുൽഷൻ.
അപാർട്ട്‌മെന്റിൽ നിന്ന് ഒരു ആത്മഹത്യ കുറിപ്പും കുറച്ച് പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണം കുടുംബത്തിന്റെ അന്ത്യ കർമങ്ങൾക്കായി ഉപയോഗിക്കണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Story Highlights : Murder, Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here