Advertisement

സിറിയയിൽ സൈന്യവും വിമത പോരാളികളും തമ്മിലുള്ള പോരാട്ടം അതിശക്തമായി തുടരുന്നു

December 3, 2019
Google News 0 minutes Read

സിറിയയിൽ സൈന്യവും വിമത പോരാളികളും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നു. ഇന്നലെ മാത്രം സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 44ഓളം പേരാണ് കൊല്ലപ്പെട്ടത്. വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ സൈനികരും വിമത പോരാളികളും തമ്മിൽ പോരാട്ടം രൂക്ഷമായിരിക്കുകയാണ്.

ആഭ്യന്തര യുദ്ധത്തിൽ രണ്ടു ദിവസത്തിനിടെ 96 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സൈനികരും വിമത പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. വിമതരുടെ പ്രധാന കേന്ദ്രമായ മാരീറ്റ് അൽ ന്യൂമനിലും സറഖ്യബിലും നടന്ന സ്‌ഫോടനത്തിൽ 10 സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടത്. വിമതർ ഉണ്ടെന്ന് കരുതിയ രണ്ട് പച്ചക്കറി മാർക്കറ്റുകളാണ് ലക്ഷ്യം വെച്ചതെന്ന് വെള്ള ഹെൽമെറ്റുകൾ ധരിച്ച സിറിയൻ സൈനികർ വ്യക്തമാക്കി. വിമതരുടെ കൈവശമുള്ള ഇഡ്ലിബ് പിടിച്ചടക്കാൻ ശക്തമായ പോരാട്ടമാണ് സിറിയൻ സൈന്യം നടത്തുന്നത്. വിമതരുടെ അവസാന കേന്ദ്രമാണിതെന്ന് സൈന്യം അവകാശപ്പെടുന്നത്. 2011 സിറിയയിൽ ആരംഭിച്ച ആബ്യന്തര പ്രക്ഷോഭത്തിൽ ഇതിനോടകം നാലു ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here