മേട്ടുപ്പാളയത്ത് മതിൽ ഇടിഞ്ഞ് വീണ് പതിനേഴ് പേർ മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 17 പേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മേട്ടുപ്പാളയം സ്വദേശി ശിവ സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. ഇയാളുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണാണ് 17 പേർ മരിച്ചത്.
തമിഴ്നാട്ടിൽ 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ധനസഹായം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഉടൻ നിവേദനം നൽകും.
Read also: തമിഴ്‌നാട്ടിൽ കനത്ത മഴയിൽ 23 മരണം; ആറിടങ്ങളിൽ റെഡ് അലേർട്ട്
ആറ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിൽ ഇതുവരെ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതേസമയം ചെന്നൈയിലുൾപ്പെടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാൽ നഗരപ്രദേശങ്ങളിൽ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. തഞ്ചാവൂരിലും നീലഗിരിയിലുമുൾപ്പെടെ വൻ കൃഷിനാശമാണ് ഉണ്ടായത്.
story highlights- tamilnadu, heavy rain, red alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here