Advertisement

പറവൂർ കൊലപാതകം; പ്രതികൾ തീവ്രവാദ സ്വഭാവമുള്ളവരെന്ന് പൊലീസ്

December 3, 2019
Google News 2 minutes Read

പറവൂർ വെടിമറയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി പൊലീസ്. പ്രതികൾ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറയുന്നു. പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് അനസിന്റെ അടുത്ത അനുയായികളാണ് പ്രതികളെന്നും പൊലീസ് പറയുന്നു.

അനസ് മുമ്പ് തീവ്രവാദ കേസിൽ പിടിയിലായിട്ടുള്ള വ്യക്തിയാണെന്നും മുബാറക്കിനെ കൊല്ലാൻ തീരുമാനിച്ചാണ് പ്രതികൾ എത്തിയതെന്നും പൊലീസ് പറയുന്നു.

Read Also : എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിൽ കൊലപാതകം നടക്കുന്നത്. ചാലക്ക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story highlights- Murder, man killed in ernakulam, rent a car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here