ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചു; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും. നിലവില്‍ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയില്‍ അര്‍ഹിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇപ്പോഴും ചേര്‍ത്തിട്ടില്ല. കാര്‍ഡിയോളജി ന്യൂറോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ശ്രീചിത്രയെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here