Advertisement

ജെഎൻയുവിൽ വീണ്ടും വിദ്യാർത്ഥി പ്രതിഷേധം; ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രതികാര നടപടികളുടെ ഭാഗമാണെന്ന് ആക്ഷേപം

December 4, 2019
Google News 1 minute Read

കർശന ഉപാധികൾ മുന്നോട്ട് വച്ച് ഇന്നലെ പ്രസിദ്ധീകരിച്ച സർക്കുലറിനെതിരെ ജെഎൻയുവിൽ പ്രതിഷേധം. രാത്രിയിൽ പന്തം കൊളുത്തി വിദ്യാർത്ഥികൾ പ്രകടനം നടത്തി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ ഒത്തുകൂടിയായിരുന്നു പ്രതിഷേധം. യൂണിയൻ ചെയർപേഴ്സൺ ഐഷെ ഘോഷിന്റെ നേതൃത്വത്തിൽ നിരവധി വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി.

ഇന്നലെ സർവകലാശാല പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എല്ലാ വിദ്യാർത്ഥികളും അവരുടെ പാഠ്യപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ക്യാമ്പസിനുള്ളിലല്ലാതെ തങ്ങാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷകൾക്ക് ഹാജരായി നിശ്ചിത തീയതിക്കുള്ളിൽ പ്രോജക്ടുകൾ സമർപ്പിക്കണം അല്ലാത്ത പക്ഷം കടുത്ത നടപടികളിലേക്ക് കടക്കും. ഇതിൽ വീഴ്ച വരുത്തുന്നവരെ ക്യാമ്പസിൽ നിന്ന് പുറത്താക്കമെന്നാണ് മുന്നറിയിപ്പ്.

അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 12-ന് തന്നെ പരീക്ഷകൾ തുടങ്ങും. പരീക്ഷക്ക് ഹാജരാകാത്തവർ പുറത്താകുക മാത്രമല്ല അവർക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാനാകില്ല. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ എത്രയും വേഗം പഠനത്തിലേക്ക് തിരിച്ചെത്തണമെന്നും രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു. സർക്കുലർ തങ്ങൾക്ക് എതിരായ പ്രതികാര നടപടികളുടെ ഭാഗമാണെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.

സർവകലാശാല അധ്യാപകർ ഇന്ന് നിരാഹാര സമരം നടത്തും. പൊതു വിദ്യാഭ്യാസത്തിനെതിരെയുള്ള അപായമുന്നറിപ്പുകൾക്കെതിരെയാണ് സമരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here