മാർക്ക് ദാന വിവാദം: ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് കെടി ജലീൽ

മാർക്ക് ദാന വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി കെടി ജലീൽ. ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കതിൽ പങ്കില്ലെന്ന കാര്യം നേരത്തെ എല്ലാവർക്കും അറിയുന്നതാണ്. എംജിയിലും മറ്റുള്ള സർവകലാശാലകളുടെ കാര്യത്തിലും അനധികൃതമായി ഇടപെട്ടിട്ടില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ എങ്ങനെ സത്യമാകുമെന്നും ജലീൽ ചോദിച്ചു. സത്യത്തിൽ പ്രതിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത് അതല്ലേയെന്നും മന്ത്രി.
Read Also: ഫയൽ അദാലത്തിൽ മന്ത്രി കെ ടി ജലീൽ ഇടപെട്ടത് നിയമവിരുദ്ധമെന്ന് ഗവർണറുടെ ഓഫീസ്
ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിനെ പറ്റി അറിയില്ല. ഗവർണർ തന്നെ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പറയുന്നത്. കേട്ടുകേൾവിയായ ഒരു കാര്യത്തെക്കുറിച്ച് പ്രതികരിക്കണ്ട കാര്യമില്ല. ഔദ്യോഗികസ്ഥിരീകരണം ലഭിച്ചാൽ തീർച്ചയായും പ്രതികരിക്കും. ഗവർണറുടെ പരിഗണനയിലുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല.
ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമലംഘനമുണ്ടോ എന്നറിയില്ല. ദുഷ്പ്രചരണം നടത്തുന്ന ആളുകളാണ് സൽപ്പേര് ഇല്ലാതാക്കുന്നതെന്നും സർവകലാശാലകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകണമെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. കേസിനെക്കുറിച്ച് ഭയമില്ലെന്നും മന്ത്രി.
k t jaleel on governor’s remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here