മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവകരം; ചെന്നിത്തല

മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭാസ മേഖലയെ ഇടതു സര്‍ക്കാര്‍ അടിമുടി തകര്‍ക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികളെ വിമര്‍ശിക്കുന്നതാണ് ഗവര്‍ണര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും ചെന്നിത്തല പറഞ്ഞു.
ഒരു വിദ്യാര്‍ഥിക്ക് മാത്രമായി സ്വീകരിച്ച മന്ത്രിയുടെ മാര്‍ക്ക് ദാന നടപടി അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവുമാണ്. മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണം. സ്ഥിതിഗതികള്‍ ഗുരുതരമായതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് പരസ്യമായി പ്രതികരിച്ചത്. മന്ത്രിക്കു വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി എംജി അദാലത്തില്‍ പങ്കെടുത്തത്. സിന്‍ഡിക്കേറ്റ് തീരുമാനം തെറ്റാണെന്ന് ഗവര്‍ണര്‍ തനിക്ക് നല്‍കിയ മറുപടിയിലുണ്ട്.
Read also : http://മാർക്ക് ദാന വിവാദം: ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് കെടി ജലീൽ
ഉന്നത വിദ്യാഭാസ മന്ത്രിക്ക് സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. ഗവര്‍ണറുടെ പ്രതികരണത്തിന്റെ ഗൗരവം സര്‍ക്കാര്‍ മനസിലാക്കണം മന്ത്രിക്ക് ഇനി പറഞ്ഞു നില്‍ക്കാന്‍ അവകാശമില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് 12-ന് സെക്രട്ടറിയറ്റ് മാര്‍ച്ചും കലക്ട്രേറ്റ് മാര്‍ച്ചും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights- k t jaleel , governor’s remarks, ramesh chennithala, MG University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here