Advertisement

ഛത്തീസ്ഗഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു

December 5, 2019
Google News 0 minutes Read

ഛത്തീസ്ഗഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച സൈനികൻ എ സി ബിജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി നെടുമ്പാശേരി എത്തിച്ച മൃതദേഹം രാവിലെ 8 മണിയോടെ ജന്മനാടായ കോഴിക്കോട് പേരാമ്പ്രയിലേക്ക് കൊണ്ട്‌പോകും.

കല്ലോടുള്ള വീടിന് സമീപം 8 മുതൽ 9 വരെയാണ് പൊതുദർശനം. പിന്നീട് വീട്ടിലെത്തിച്ച് മതപരമായ ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ബുധനാഴ്ചയാണ് സഹപ്രവർത്തകന്റെ വെടിയേറ്റ് ബിജീഷ് അടക്കം 5 ഐടിബിപി സൈനികർ മരിച്ചത്. അഞ്ച് സഹ പ്രവർത്തകരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി എസ്ബി ഉല്ലാസിന് പരുക്ക് പറ്റിയിട്ടുണ്ട്. വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് ബസ്തർ മേഖലയുടെ ചുമതലയുള്ള എസ്പി സുന്ദരരാജ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here