കോടിയേരി ബാലകൃഷ്ണൻ അവധിക്കപേക്ഷിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; നിഷേധിച്ച് സിപിഐഎം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്കപേക്ഷിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വിശദീകരണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. പാർട്ടിക്ക് താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തുനൽകിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ചികിത്സയുടെ ഭാഗമായി ആറുമാസത്തെ അവധി കോടിയേരി ആവശ്യപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിക്കുമെന്നും താൽക്കാലിക സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു വിവരം.
കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയത്. നവംബർ 21ന് തന്നെ മടങ്ങിവന്നെങ്കിലും അദ്ദേഹം ചുമതലയിൽ തിരികെ പ്രവേശിച്ചിട്ടില്ല. ചികിത്സയ്ക്ക് ശേഷം കോടിയേരി സംസ്ഥാന സെക്രട്ടറിയുടെ ഓഫീസിൽ വന്നിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാരും നിർദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാർത്തകൾ പുറത്തുവന്നത്.
story highlights- kodiyeri balakrishnan, cpim state secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here