വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി; ആശംസ അറിയിച്ച് ആരാധകർ

വീണ്ടും അമ്മയാകുന്നതിനുള്ള സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അമ്മയ്ക്കും മക്കൾക്കുമൊപ്പം വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും എത്തിയിട്ടുണ്ട്.

 

2018ലാണ് നടി ദിവ്യാ ഉണ്ണി അമേരിക്കയിൽ എഞ്ചിനിയറായ അരുണിനെ വിവാഹം കഴിക്കുന്നത്. എഞ്ചിനിയറായ അരുൺ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുന്ന ദിവ്യാ ഉണ്ണിക്ക ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top