Advertisement

‘ഞാൻ ഉള്ളി കഴിക്കാറുമില്ല വീട്ടിൽ കേറ്റാറുമില്ല’; നിർമലാ സീതാരാമൻ

December 5, 2019
Google News 1 minute Read

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. ഉള്ളി വില വർധന തടയാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചു വരികയാണ്. ഇതിനിടെയാണ് വിചിത്രമായ പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തു വന്നത്. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

“ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്”- മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭാംഗങ്ങളിൽ ചിരി പടര്‍ത്തി. അതേസമയം, ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് ഒരു സംഭാംഗം പറഞ്ഞു.

ഉള്ളി വിലവർധന നേരിടാനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള ഇടങ്ങളില്‍ നിന്ന് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വർധന നേരിടാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വിശദീകരിച്ചു.

Story Highlights: Nirmala Sitharaman, Onion price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here