പൊതുമേഖല ടെലികോം കമ്പനികളിലെ വിആർഎസ് അപേക്ഷകരുടെ എണ്ണം 92700 കവിഞ്ഞു

പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എൻഎലിലും എംടിഎൻഎല്ലിലും സ്വയം വിരമിക്കൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 92700 കവിഞ്ഞു. വിആർസ് നൽകുന്നതിനുള്ള അപേക്ഷ തീയതി കഴിഞ്ഞ് അപേക്ഷ നൽകിയരുടെ കണക്കാണിതെന്നും ശ്രദ്ധേയമാണ്.
ടെലികോം കമ്പനികളുടെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് വിആർഎസിന് അപേക്ഷിക്കാനുള്ള അവസരം നൽകിയത്. ഇതിലൂടെ കമ്പനികളിൽ നിലനിൽക്കുന്ന നഷ്ടം നികത്താൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ 1.51 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ജീവനക്കാർ സ്വയം പിരിഞ്ഞു പോകുന്നതിലൂടെ കമ്പനിയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പികെ പൂർവാർ പറയുന്നത്. സാമ്പത്തിക ബാധ്യത മൂലം നിലവിൽ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളം മുടങ്ങുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, നടപ്പ് സാമ്പത്തിക വർഷത്തിലെ ബിഎസ്എൻഎല്ലിന്റെ നഷ്ടം 13,804 കോടി രൂപയായിരുന്നു. അതേസമയം, ആറ് മാസത്തിനുള്ളിൽ രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി സേവനം നടപ്പിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here