സഞ്ജു ഓപ്പണറായേക്കും; സൂചന നൽകി ബിസിസിഐ

പരുക്കേറ്റ ശിഖർ ധവാനു പകരം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ രോഹിത് ശർമ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കാമെന്ന സൂചന നൽകി ബിസിസിഐ. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധവാനു പകരക്കാരനായി ടീമിലെത്തിയതിനാൽ അതേ സ്ഥാനം തന്നെ സഞ്ജുവിനു ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിൽ രാജസ്ഥാൻ, ഡൽഹി ടീമുകൾക്ക് വേണ്ടിയും ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനു വേണ്ടിയും ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്തിമ ഇലവൻ തെരഞ്ഞെടുപ്പിൽ പരിഗണിപ്പെട്ടേക്കാം. വിക്കറ്റ് കീപ്പർ എന്ന അധിക യോഗ്യതയും സഞ്ജുവിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ പുറത്താക്കി. ഇത് രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചു. ര്‍ഷ ഭോഗ്‌ലെ, ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകനായ അയാസ് മേനോന്‍, മുന്‍ ദേശീയ താരം തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തിയിരുന്നു. പിന്നീടാണ് പരുക്കേറ്റ ധവാനു പകരം സഞ്ജുവിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്നത്.
നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് ടി-20കളും മൂന്ന് ഏകദിന മത്സരങ്ങളുമുണ്ട്. ഡിസംബർ എട്ടിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഒരു ടി-20 മത്സരത്തിനു വേദിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here