Advertisement

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് 20-20; ടോസ് നേടി ഇന്ത്യ; സഞ്ജു പ്ലേയിംഗ് ഇലവനിൽ ഇടംനേടിയില്ല

December 6, 2019
Google News 1 minute Read

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് 20-20 ക്ക് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. സഞ്ജു ഇത്തവണയും പ്ലേയിംഗ് ഇലവനിൽ ഇടംനേടിയില്ല .

ധവാന്റെ ഒഴിവിൽ കെഎൽ രാഹുൽ ഓപ്പണിംഗ് സ്ഥാനത്തും ഓൾ റൗണ്ടറായി ശിവം ദുബെയും വന്നതോടെ സഞ്ജുവിന്റെ അവസരം നഷ്ടമാവുകയായിരുന്നു.

കാര്യവട്ടത്താണ് ഇന്ത്യ-വെസ്റ്റിന്റീസ് രണ്ടാം ട്വന്റി ട്വന്റി മത്സരം നടക്കുന്നത്. കർശനമായ സുരക്ഷയാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 850 പോലീസുകാരെയും 100 മഫ്തി പോലീസുകാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഗോപകുമാർ പറഞ്ഞു. വടികളും, കൊടിതോരണങ്ങളും മറ്റും സ്റ്റേഡിയത്തിനുള്ളിലേക്ക് കയറ്റുന്നതിനും നിയന്ത്രണമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here