സിയാച്ചിനിൽ മഞ്ഞ് മലയിടിഞ്ഞ് വീണ് മരിച്ച മലയാളി ജവാന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു

സിയാച്ചിനിൽ സൈനിക സേവനത്തിനിടെ മഞ്ഞ് മലയിടിഞ്ഞ് വീണ് മരണപ്പെട്ട മലയാളി ജവാൻ അഖിലിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, കെ എസ് ശബരീനാഥ് എംഎൽഎ, ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
പുലർച്ചെ 1.45 യോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ച ഭൗതികദേഹംകരസേനാ മദ്രാസ് ബറ്റാലിയൻ കമാന്റിങ് ഓഫിസർ കേണൽ എൻഎസ് ഗേർവാളും, മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ, ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ തുടങ്ങിവർ ആദരാഞ്ജലി അർപ്പിച്ചു.
പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ദേഹം രാവിലെ അഖിലിന്റെ ജന്മനാടായ പൂവച്ചലിലേക്ക് വിലാപയാത്രയായികൊണ്ടു പോയി. അഖിൽ പഠിച്ച കുഴക്കാട് എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങളാണ് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here