രാഹുല്‍ ഗാന്ധി ഷഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിച്ചു

 

സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്റെ വീട് വയനാട് എംപി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു.

Read alsoഷഹ്‌ലയുടേയും നവനീതിന്റേയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ തീരുമാനം

ഉച്ചക്ക് 12.30 ഓടെയാണ് സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നിലെ ഷഹ്‌ല ഷെറിന്റെ വീട്ടില്‍ സന്ദര്‍ശനം രാഹുല്‍ ഗാന്ധി നടത്തിയത്. ഷഹ്‌ലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ മികച്ച വൈദ്യസഹായം ലഭ്യമാകുന്ന ആശുപത്രികള്‍ ഉണ്ടായിരുന്നെങ്കില്‍ ഷഹ്‌ല ഷെറിനെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്നും വയനാട് മെഡിക്കല്‍ കോളേജിനായി മധ്യപ്രദേശ് സര്‍ക്കാറിന്റെ ബീനാച്ചിയിലുളള ഭൂമി ലഭ്യമാക്കാനാകുമെന്നും രാഹുല്‍ പറഞ്ഞു.

വയനാട് മെഡിക്കല്‍ കോളേജ് യാതാര്‍ത്ഥ്യമാക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് രാഹുലിനോട് കുടുംബം അഭ്യര്‍ത്ഥിച്ചു.ഷഹ്‌ലയുടെ മാതൃസഹോദരി ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിന് നിവേദനവും നല്‍കി.മെഡിക്കല്‍ കോളേജ് ഉണ്ടായിരുന്നെങ്കില്‍ ഷഹ്‌ല ഷെറിനെ നഷ്ടപ്പെടില്ലായിരുന്നെന്നും മെഡിക്കല്‍ കോളേജിന് ഭൂമി ലഭ്യമാക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും പറഞ്ഞു. തുടര്‍ന്ന് സര്‍വജന സ്‌കൂളില്‍ എത്തിയ അദ്ദേഹം അധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷഹ്‌ലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദര്‍ശിച്ചു. നാളെയും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും

ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

Story  Highlights: Rahul Gandhi , Shahala Sherin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top