സിയാച്ചിനിൽ മരണപ്പെട്ട മലയാളി ജവാന്റെ സംസ്‌കാരം ഇന്ന്

സിയാച്ചിനിൽ സൈനിക സേവനത്തിനിടെ മഞ്ഞുമലയിടിഞ്ഞ് വീണ് മരണപ്പെട്ട മലയാളി ജവാൻ തിരുവനന്തപുരം പൂവച്ചൽ സ്വദേശി അഖിലിന്റെ സംസ്‌കാരം ഇന്ന് നടക്കും.പുലർച്ചെ 1.45 യോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ച ഭൗതികദേഹംകരസേനാ മദ്രാസ് ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ എൻഎസ് ഗേർവാളും മന്ത്രി കടകംപള്ളി സുരേന്ദ്രനുംചേർന്ന് ഏറ്റുവാങ്ങി.
പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ അഖിലിന്റെ ജന്മനാടായ പൂവച്ചലിലേക്ക് വിലാപയാത്രയായി കൊണ്ടു പോയി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ,ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ തുടങ്ങിവർ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് കുഴക്കാട് എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ ഔദ്യോഗിക സൈനികബഹുമതികളോടെ സംസ്‌കരിക്കും.
സൈന്യത്തിൽ നഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു. മകൻ ദേവനാഥിന്റെ ഒന്നാം പിറന്നാളിന് നാട്ടിലെത്തിയ അഖിൽ ഒരു മാസം മുമ്പാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.
siachen death of soldier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here