ഇത്തവണ ഫെസ്റ്റിവല്‍ ഓട്ടോ ഇല്ല; ഡെലിഗേറ്റുകള്‍ ബുദ്ധിമുട്ടും

24-ാമത് ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ഡെലിഗേറ്റുകള്‍ എത്തിത്തുടങ്ങി. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന സിനിമാക്കാലത്തിനായി അനന്തപുരി തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ മേളകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഫെസ്റ്റിവല്‍ ഓട്ടോ സൗകര്യം ലഭിക്കില്ല എന്നതാണ് ഇക്കൊല്ലത്തെ നിരാശയുളവാക്കുന്ന വാര്‍ത്ത.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫെസ്റ്റിവല്‍ ഓട്ടോ ഡെലിഗേറ്റുകളെ ഏറെ സഹായിച്ചിരുന്നു. തിയറ്ററുകളില്‍ നിന്ന് തിയറ്ററുകളിലേക്ക് ഡെലിഗേറ്റുകളെ സൗജന്യമായി എത്തിച്ചിരുന്ന ഫെസ്റ്റിവല്‍ ഓട്ടോ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. സിനിമകള്‍ കാണാന്‍ പാഞ്ഞ് നടക്കുന്നതിനിടെ യാത്രാച്ചെലവ് ഗണ്യമായി കുറക്കാനും സമയക്രമം പാലിച്ച് തിയറ്ററുകളില്‍ എത്താനും ഡെലിഗേറ്റുകളെ ഫെസ്റ്റിവല്‍ ഓട്ടോ സഹായിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഫെസ്റ്റിവല്‍ ഓട്ടോ ഉണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സാധാരണ ഗതിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചലച്ചിത്ര അക്കാഡമിയെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കാറുണ്ടായിരുന്നുവെന്നും ഇക്കൊല്ലം അങ്ങനെ അവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും ഫെസ്റ്റിവല്‍ ഓഫീസ് അറിയിച്ചു. വരും ദിവസങ്ങളിലും ഓട്ടോ സൗകര്യം ഉണ്ടാവില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ ഡെലിഗേറ്റുകള്‍ ബുദ്ധിമുട്ടുമെന്ന് തീര്‍ച്ച.
– ബാസിത്ത് ബിന്‍ ബുഷ്റ
Story Highlights- 24th-iffk, Festival Auto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here