Advertisement

വിഷലിപ്ത പൗരുഷം അഥവാ ടോക്‌സിക് മാസ്‌കുലിനിറ്റി ഗുരുതരമായ പ്രശ്‌നം; ബീനാ പോള്‍

December 6, 2019
Google News 2 minutes Read

ഇന്ത്യന്‍ സിനിമകളിലെ വിഷലിപ്ത പൗരുഷം അഥവാ ടോക്‌സിക് മാസ്‌കുലിനിറ്റി ഗുരുതരമായ പ്രശ്‌നമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍. മലയാള സിനിമകളിലെ അത്തരം പ്രവണതയെപ്പറ്റി ചര്‍ച്ചകളുണ്ടാകുന്നു എന്നത് നല്ല കാര്യമാണെന്നും ബീനാ പോള്‍ പറഞ്ഞു. ട്വന്റിഫോര്‍ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്.

‘ഒരു സിനിമയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ഇന്ത്യന്‍ സിനിമകളിലെ ടോക്‌സിക് മാസ്‌കുലിനിറ്റി ഒരു വലിയ പ്രശ്‌നമാണ്. മലയാള സിനിമയില്‍ മൂന്ന് സിനിമകളിലെ പ്രവണതയെപ്പറ്റിയാണ് ചര്‍ച്ച നടക്കുന്നതെങ്കില്‍ പോലും അത് സുപ്രധാനമാണ്.’ ബീനാ പോള്‍ പറഞ്ഞു.

ചലച്ചിത്രോത്സവങ്ങളില്‍ ഉണ്ടായിരുന്ന ഫെസ്റ്റിവല്‍ ഓട്ടോ ഇക്കൊല്ലം ഇല്ലാതിരുന്നത് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ മൂലമാണെന്നും അടുത്ത വര്‍ഷം മുതല്‍ അത് പരിഹരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമകളിലെ ന്യൂഡിറ്റി അത്ര വലിയ പ്രശ്‌നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. അതെങ്ങനെ ചിത്രീകരിക്കുന്നു എന്നതിലാണ് കാര്യം. നഗ്‌നത പ്രശ്‌നമില്ല. അതെങ്ങനെ കാണിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും അവര്‍ പറഞ്ഞു.

– ബാസിത്ത് ബിന്‍ ബുഷ്റ

Story Highlights- Toxic masculinity, malayalam film industry, Beena Paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here