Advertisement

ഐഎഫ്എഫ്‌കെ; ഇന്ന് കാണേണ്ട സിനിമകള്‍

December 7, 2019
Google News 2 minutes Read

1. നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍ ഇന്ത്യ

ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ‘ഇന്‍ഷല്ല ഫുട്‌ബോള്‍’ എന്ന ഡോക്യുമെന്ററിയുടെ സ്രഷ്ടാവ് അശ്വിന്‍ കുമാറിന്റെ ഫീച്ചര്‍ ഫിലിം. ഇംഗ്ലണ്ടില്‍ നിന്ന് കശ്മീര്‍ കാണാന്‍ ഒരു പെണ്‍കുട്ടി എത്തുകയും അവള്‍ നാട്ടിലുള്ള മജീദ് എന്ന പയ്യനുമായി ചങ്ങാത്തത്തിലാവുകയും ചെയ്യുന്നു. രണ്ട് പേരുടെയും പിതാക്കന്മാര്‍ മരണപ്പെട്ടതാണ്. ഇത് അന്വേഷിക്കുന്നതിനിടെ ഇവര്‍ സൈനികരാല്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് കുട്ടികള്‍ തിരിച്ചറിയുന്നു.

വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒരു പുരസ്‌കാരം നേടി.

പ്രദര്‍ശനം: കൈരളി തിയറ്ററില്‍ വൈകിട്ട് 3 മണിക്ക്

2. ഫീലാസ് ചൈല്‍ഡ് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ ബ്രെറ്റ് മൈക്കല്‍ ഇന്‍സിന്റെ രണ്ടാമത്തെ സിനിമ. 1880ല്‍ ദക്ഷിണാഫ്രിക്കയിലുണ്ടായ ഒരു സംഭവമാണ് സിനിമയുടെ പ്രമേയം. വെളുത്ത വര്‍ഗക്കാരനായ ഒരു അനാഥക്കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്ന കറുത്ത വര്‍ഗക്കാരിയുടെ ജീവിതമാന് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം അവിടേക്കെത്തുന്ന ചില വെള്ളക്കാര്‍ കുട്ടി അവരുടേതാണെന്ന് അവകാശപ്പെടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

വിവിധ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനം: ടാഗോര്‍ തിയറ്ററില്‍ രാവിലെ 11.30 ന്.

3. ബലൂണ്‍ ചൈന

പ്രശസ്ത ചൈനീസ് സംവിധായകന്‍ പേമ സെസന്റെ ചിത്രം. ടിബറ്റന്‍ താഴ്‌വരയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് കോണ്ടവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അപമാനമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

വെനീസ് ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പ്രദര്‍ശനം: ടാഗോര്‍ തിയറ്ററില്‍ രാവിലെ 9 മണിക്ക്.

4. ബീന്‍പോള്‍ റഷ്യ

യുവ റഷ്യന്‍ സംവിധായകന്‍ കാന്റെമിര്‍ ബലഗോവ് അണിയിച്ചൊരുക്കിയ മൂന്നാമത്തെ സിനിമ. 1885ല്‍ പുറത്തിറങ്ങിയ ‘ദി അണ്‍ വുമണ്‍ലി പ്രൈസ് ഓഫ് വാര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വന്ധ്യയാ ഒരു പട്ടാളക്കാരി ഒരു മിലിട്ടറി നഴ്‌സിനോട് തനിക്കു വേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ആവശ്യപ്പെടുന്നതും അതേതുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമ സംസാരിക്കുന്നത്.

കാന്‍സ് ഉള്‍പ്പെടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒട്ടേറെ പുരസ്‌കാരങ്ങളും നേടി.

പ്രദര്‍ശനം: നിശാഗന്ധിയില്‍ രാത്രി 9.45ന്

5. ബാക്ക് ടു മറക്കാന ബ്രസീല്‍

ബ്രസീലിയന്‍ വെറ്ററന്‍ സംവിധായകന്‍ ജോര്‍ജ് ഗുര്‍വിച്ചിന്റെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ. ബ്രസീല്‍ ഫുട്‌ബോളിന്റെ കടുത്ത ആരാധകനായ പിതാവിനൊപ്പം മകനും ഇതിലൊന്നും താത്പര്യമില്ലാത്ത മകന്റെ മകനും ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പുറപ്പെടുന്നു. ആ യാത്ര അവരുടെ ജീവിതം മാറ്റിമറിക്കുന്നു.

വിവിധ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനം: കലാഭവന്‍ തിയറ്ററില്‍ രാത്രി 8.45ന്

Story  Highlights- 24th iffk, iffk2019, IFFK; Movies to watch today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here