ഹൈദരാബാദ് ബലാത്സംഗ കേസിലെ പ്രതികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി

തെലങ്കാനയിൽ പൊലീസ് വെടിവെച്ച് കൊന്ന ബലാത്സംഗ കേസിലെ പ്രതികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തി.

അതേസമയം, കൊലപാതകം സംബന്ധിച്ചു തെലങ്കാന ഹൈക്കോടതിക്ക് പുറമേ സുപ്രിംകോടതിയിലും ഹർജികൾ ഫയൽ ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പോസ്റ്റ്‌മോർട്ടം നടപടികളുടെ ദൃശ്യങ്ങൾ പകർത്തിയത്. രാവിലെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം ഉച്ചയോടെയാണ് അവസാനിച്ചത്.

കോടതി നിർദേശമുള്ളതിനാൽ മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക്  വിട്ടുനൽകും. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിക്കും. പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പൊലീസിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഹൈക്കോടതി വിധി പറയും.

അതേസമയം, പ്രതികളെ വെടിവച്ചു കൊന്നത് അന്വേഷിക്കണമെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയിലും ഹർജികൾ ഫയൽചെയ്തിട്ടുണ്ട്‌.

Story highlight: Hyderabad rape case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top