Advertisement

ഹൈദരാബാദിൽ പൊലീസ് വെടിവച്ചുകൊന്ന പ്രതികളുടെ പോസ്റ്റുമോർട്ടം ഇന്ന്; നടപടികൾ ചിത്രീകരിക്കും

December 7, 2019
Google News 1 minute Read

ഹൈദരാബാദിൽ പൊലീസ് വെടിവച്ചു കൊന്ന ബലാത്സംഗക്കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. നടപടികൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കാൻ തെലങ്കാന ഹൈക്കോടതിയുടെ നിർദേശമുണ്ട്. എട്ടുമുട്ടൽ സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

തെലങ്കാന പൊലീസ് വെടിവച്ച് കൊന്ന നാല് പ്രതികളുടെയും മൃതദേഹം മഹ്ബൂബനഗർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഏറ്റുമുട്ടൽ അന്വേഷിക്കണമെന്ന സാമൂഹ്യ പ്രവർത്തകരുടെ ഹർജി തെലങ്കാന ഹൈക്കോടതി ഇന്നലെ പരിഗണിച്ചപ്പോൾ അഡ്വക്കേറ്റ് ജനറൽ ഹാജരായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാമെന്ന് ഉറപ്പുനൽകി. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ആകും പോസ്റ്റ്‌മോർട്ടം നടത്തുക. റിപ്പോർട്ട് മഹ്ബൂബനഗർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്ക് കൈമാറണമെന്നും ഇന്ന് വൈകിട്ടോടെ ഹൈക്കോടതിയിൽ എത്തിക്കണമെന്നും നിർദേശമുണ്ട്. മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി എട്ടുമണി വരെ സംസ്‌കരിക്കരുതെന്നും തെലങ്കാന ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

അതേസമയം, രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ നിർദേശങ്ങൾ കൈമാറി.

story highlights- telengana, gang rape

Read also: ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ ഉന്നാവ് പെണ്‍കുട്ടി മരിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here