Advertisement

വ്യാജ ഹെൽമറ്റ് വിൽപനക്ക് എതിരെ കർശന നടപടിവേണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

December 7, 2019
Google News 1 minute Read

വ്യാജ ഹെൽമറ്റ് വിൽപനക്ക് എതിരെ കർശന നടപടിവേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ഉപഭോക്തക്കളെ കബളിപ്പിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തും. പരിശോധന നടത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ഹെൽമെറ്റ് ആശയം ജനഹൃദയങ്ങളിൽ എന്ന മുദ്രാവാക്യം ഉയർത്തി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെൽമെറ്റ് ആശയം ജനഹൃദയങ്ങളിൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഹെൽമെറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ യാത്രക്കാരനായി മന്ത്രി എകെ ശശീന്ദ്രനും എത്തി. വ്യാജ ഹെൽമറ്റ് വിൽപനക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും. പരിശോധന നടത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമത്തെ അനുസരിക്കുന്ന രീതിയിൽ കൂടുതൽ ആളുകൾ പ്രതികരിക്കുന്നതായും വാഹനപരിശോധന ഇനിയും കൂടുതൽ ശക്തമാക്കുമെന്നും ആർടിഒ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ആണ് റാലിയിൽ പങ്കെടുത്തത്. ബീച്ചിൽ നിന്ന് ആരംഭിച്ച റാലി നഗരത്തെവലംവെച്ചാണ് സമാപിച്ചത്.

Story highlight: helmet checking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here